ഫഹദ് ഫാസില്‍-ഐശ്വര്യ ലക്ഷ്മി താരജോഡികള്‍ ഒന്നിക്കുന്ന അമല്‍ നീരദ് ചിത്രം 'വരത്തന്‍' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അമല്‍ നീരദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ഇതുപോലൊരു നിര്‍മാതാവിനെ വേറെ കണ്ടിട്ടില്ലെന്ന് പറയുകയാണ് അമല്‍ നീരദ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ എന്ന നിര്‍മാതാവിനെക്കുറിച്ച് അമല്‍ നീരദ് മനസു തുറന്നത്. ആറ് മണിയാകുമ്പോഴേക്കും പായ്ക്കപ്പ് പറയുന്ന പ്രൊഡ്യൂസര്‍ ആണ് നസ്രിയ എന്ന് പറയുന്നു അമല്‍ നീരദ്. ഇത് കണ്ട് നസ്രിയ നിര്‍മാതാവ് തന്നെയല്ലേ എന്ന് ക്യാമറാമാന്‍ തന്നോട് ചോദിച്ചിരുന്നുവെന്നും അമല്‍ പറയുന്നു.
'ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി, നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാന്‍ ലിറ്റില്‍ സ്വായംപ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെ അല്ലേയെന്ന്... അങ്ങനെ ആയിരുന്നു നസ്രിയ.' അമല്‍ പറയുന്നു.
നേരത്തെ ചിത്രത്തിലെ നായികയും നസ്രിയ എന്ന നിര്‍മാതാവിനെക്കുറിച്ച് മനസ് തുറന്നിരുന്നു. നിര്‍മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്നുപോകാറുണ്ടെന്നും അതുകൊണ്ടു നല്ല ഭക്ഷണം ഒക്കെ ലഭിച്ചിരുന്നുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഇടയ്ക്ക് പാലായില്‍ ഒക്കെ പോയി ഭക്ഷണം വാങ്ങിക്കൊണ്ടു വരും, നിര്‍മാതാവാണെന്നും രാത്രി കണക്കൊക്കെ നോക്കണമെന്നും ഇങ്ങനെ തോന്നുന്നതൊക്കെ വാങ്ങി കൊടുക്കാന്‍ പാടില്ലെന്നും അമല്‍ നീരദാണ് നസ്രിയയെ ഇടയ്ക്ക് ഓര്‍മിപ്പിക്കാറുള്ളതെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു.
Content highlights: fahad fazil amal neerad varathan movie nazriya nazim producer amal neerad about nazriya
Share this Article
Related Topics