സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന തുടങ്ങി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സിനിമാലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഉപയോഗമുണ്ടെന്ന് സിനിമാനിര്‍മാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു. ലൊക്കേഷനുകളില്‍ സൂക്ഷ്മപരിശോധന വേണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ലഭിച്ച നിര്‍ദേശപ്രകാരമാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. എന്നാല്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ തന്നെ അവ ഏതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും എക്‌സൈസ് അഡീഷണല്‍ കമ്മീഷ്ണര്‍ സാം ക്രിസ്റ്റി അറിയിച്ചു.
ഈ പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരും. പരിശോധന ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ എന്നായിരുന്നു അഡീഷ്ണല്‍ കമ്മീഷ്ണറുടെ മറുപടി.
Content Highlights : excise officers check drug use in film locations
Share this Article
Related Topics