ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ഇമ്രാന്‍ ഹാഷ്മിയും ഋഷി കപൂറും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിന്ദിയിലാണ് ചിത്രം ഒരുക്കുന്നത്. ജീത്തു സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡില്‍ വൻ ഹിറ്റായിരുന്നു. നിഷികാന്ത് കാമത്ത് ആണ് ഹിന്ദി പതിപ്പ് ഒരുക്കിയത്. ദൃശ്യം നേടിയ ജനപ്രീതിയാണ് ജീത്തുവിന് ബോളിവുഡിലേക്ക് വഴിതുറന്നത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രൈം ഹൊറര്‍ ത്രില്ലറായ ഈ ചിത്രം ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കാണ്.
വയാകോം 18, അസ്വര്‍ എന്റര്‍ടൈന്‍മെന്റ് എന്നീ നിര്‍മാണ കമ്പനികൾ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തില്‍ നിരവധി ത്രില്ലറുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജീത്തു. മെമ്മറീസ്, ഊഴം, ദൃശ്യം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു.
Content Highlights: Emraan Hashmi and Rishi Kapoor to star Jeethu Joseph's crime-horror thriller Aadhi Movie
Share this Article
Related Topics