സിനിമാ നിരൂപകരെ താന്‍ ഭയക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അര്‍ജുന്‍. ഒരു പൊതുപരിപാടിക്കിടെയാണ് സിനിമാ നിരൂപണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം തുറന്ന് പറഞ്ഞത്.
ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം എന്ന പേരില്‍ പുറത്ത് വരുന്നത്. ഒരു കോടി ജനങ്ങള്‍ സിനിമ കാണുകയാണെങ്കില്‍ ഒരുകോടി റിവ്യൂ ഉണ്ടായിരിക്കും. മറ്റൊരാളുടെ വീക്ഷണത്തില്‍ നിന്ന് റിവ്യൂ എഴുതാന്‍ നമുക്ക് സാധിക്കില്ല. സിനിമ എന്നാല്‍ ഒരു വികാരമാണ്. അതിന് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ നിരൂപകര്‍ക്ക് എന്തവകാശമാണുള്ളത്? അമ്മയുടെ സ്‌നേഹത്തിന് റേറ്റിങ് നല്‍കാറുണ്ടോ?
പൊതുവേ സിനിമാ നിരൂപകര്‍ കച്ചവട സിനിമകളെ മാനിക്കാറില്ല. അത്തരം സിനിമകള്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് അറിയുകയുമില്ല. ഇന്ത്യന്‍ സിനിമകളുടെ ചേരുവകളെ വിദേശ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം- അല്ലു അര്‍ജുന്‍ പറഞ്ഞു.
Share this Article
Related Topics