തൃശ്ശൂര്‍: ചലച്ചിത്രനടന്മാര്‍ക്കുവേണ്ടി നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയ രണ്ട് കാരവനുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. 33000 രൂപ നികുതിയും 8000 രൂപ പിഴയും ചുമത്തി. കൊരട്ടിയില്‍ ഹിന്ദി സിനിമാ ചിത്രീകരണത്തിനിടെയാണ് വാഹനം പിടിച്ചെടുത്തത്.
ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ഖാനും വേണ്ടി നിര്‍മാതാക്കള്‍ എത്തിച്ച കാരവനുകളാണ് ചിത്രീകരണസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സ്വകാര്യവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടി. ഒരെണ്ണം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ്. ഇതിന് 33000 രൂപ നികുതിയും 4000 രൂപ പിഴയും ചുമത്തി. കേരള രജിസ്ട്രേഷനിലുള്ള കാരവന് 4000 രൂപയാണ് പിഴയിട്ടത്. രണ്ടുമാസംമുമ്പ് കൊച്ചിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തിയ കാരവന്‍ തന്നെയാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.എം. സിദ്ദിഖ്, ബിനോയ് വര്‍ഗീസ് എന്നിവരാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. പിഴ ഈടാക്കിയശേഷം കാരവനുകള്‍ വിട്ടുനല്‍കി.
Share this Article
Related Topics