ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. കേരളത്തെയാകെ വിറപ്പിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സുകുമാരക്കുറുപ്പായെത്തുന്നത് ദുല്‍ഖറാണ്.
ഉടനെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് പുതിയ മുഖങ്ങളെ തിരയുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി 80കളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുകയാണ്. ആ ഗ്രാമത്തിലെ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്താനാണ് സിനിമാപ്രേമികളെ ക്ഷണിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ ഷൊര്‍ണൂര്‍ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. പാലക്കാട്ടു നിന്നുള്ളവര്‍ക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9847522377
സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രവും.
Content Highlights : Dulquer Salman as Sukumara kurup movie by Srinath Rajendran
Share this Article
Related Topics