മലയാളത്തിലെ പല മുന്‍നിര താരങ്ങളോടൊപ്പം യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. മമ്മൂട്ടിയുമായി ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുല്‍ഖര്‍ നേരത്തെ സംഭാവന നല്‍കിയത്. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്. എന്നാല്‍ ദുരന്തസമയത്ത് അമേരിക്കയിലായിരുന്ന താരത്തിനെതിരെ പ്രതിഷേധങ്ങളറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങളുയര്‍ന്നിരുന്നു. ഇതിനു ചുട്ട മറുപടി നല്‍കി ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ ഒരി പോസ്റ്റിട്ടു. കേരളത്തെ മഹാദുരന്തം ബാധിച്ച ദിവസങ്ങളില്‍ താരം വിദേശത്തായിരുന്നതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു ഭാഗമാകാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം അറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും സ്ഥലത്തില്ല എന്നതുകൊണ്ട് കേരളത്തിനു വേണ്ടി താന്‍ ഒന്നും ചെയ്തില്ല എന്നല്ല അര്‍ത്ഥമെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെല്ലാം പുറമേ താരം വീണ്ടും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.
കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരി സ്വര്‍ണക്കടയുടെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കവെയാണ് ദുല്‍ഖര്‍ വീണ്ടും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാമെന്നു പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തിനായി തനിക്കു ലഭിച്ച തുക സംഭാവനയായി നല്‍കും. വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ ഇതു സ്വീകരിച്ചത്.
ആരും തിരക്കു കൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. ആര്‍ക്കും പരിക്കേല്‍ക്കരുത്. നമ്മള്‍ ഇവിടെത്തന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാടു സ്‌നേഹവും ഒരുപാടു ഇഷ്ടവും ഉമ്മയും.. ദുല്‍ഖര്‍ പറഞ്ഞു.
Share this Article
Related Topics