ദുൽഖര്‍ സൽമാൻ്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്.
റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ബോളിവുഡ് താരം ഇര്‍ഫാൻ ഖാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാക്കറാണ് നായിക.
ബെംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തിൽ അവതരിപ്പിക്കുക. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Share this Article
Related Topics