മലയാള സിനിമയിലെ ജനപ്രിയനായ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ ഒപീനിയന്‍ പോളില്‍ യുവതാരങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി യുവതാരങ്ങളുടെ പേരുകള്‍ പ്രേക്ഷകര്‍ മുന്നോട്ടുവച്ചു.
സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന്റെ ഫെയ്‌സ്ബുക്ക് ഇന്‍ ബോക്‌സിലേക്ക് പേരുകള്‍ നിര്‍ദ്ദേശിച്ച് സര്‍വേയില്‍ പങ്കെടുത്തത് അയ്യായിരത്തിലധികം പേരാണ്.
ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ ജനപ്രിയതയില്‍ മറ്റുള്ളവര്‍ക്ക് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ സര്‍വേയില്‍ നടന്നത് ആവേശകരമായ ട്വിസ്റ്റാണ്. ദുല്‍ഖറും ടൊവിനോയും പ്രേക്ഷകരുടെ ഭൂരിപക്ഷം പേരുടെയും ഇഷ്ടം വാരിക്കൂട്ടി. നേരിയ വ്യത്യാസത്തില്‍ മുന്‍പിലെത്തിയത് മായാനദിയിലൂടെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ആ കാമുകനാണ്.
24 ശതമാനം വോട്ടാണ് ടൊവിനോ നേടിയത്. 23 ശതമാനവുമായി ദുല്‍ഖറും 21 ശതമാനമായി പൃഥ്വിരാജും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ വന്നു. 19 ശതമാനവുമായി നിവിന്‍ പോളി നാലാമതെത്തി.
Share this Article
Related Topics