മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം കേരളത്തിലും. ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ തൃശൂര്‍ ജില്ലയിലെ പുത്തന്‍ ചിറയില്‍ ചിത്രീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.
ലൊക്കേഷനില്‍ നിന്നുള്ള ദുല്‍ഖറിന്റെയും ഇര്‍ഫാന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുര്‍ത്തയാണ് ഇരുവരുടെയും വേഷം.
കര്‍വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആകാശ് ഖുറാനയാണ് സംവിധാനം. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ഊട്ടിയില്‍ ചിത്രീകരിച്ചിരുന്നു.
Share this Article
Related Topics