ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിലെ നായകനും ചിത്രം നിര്‍മിക്കുന്നതും പൃഥ്വിരാജാണ്.
സിനിമയുടെ പ്രൊഡക്ഷന്‍ ടീമില്‍ ലൈറ്റ് മാനായ മനു മാളികയില്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ ശ്രദ്ധേയമാവുകയാണ്. ഷൂട്ടിങ്ങിനിടയില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിത്തന്ന മുറിയുടെ ഉള്‍ഭാഗം കാണിച്ചുകൊണ്ടുളള വീഡിയോ ആയിരുന്നു അത്. തനിക്ക് ഉഗ്രന്‍ താമസ സൗകര്യമൊരുക്കിയ ഡ്രൈവിങ് ലൈസന്‍സ് ടീമിനോടും നിര്‍മാതാവ് പൃഥ്വിരാജിനോടും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
കേരള സിനി ഔട്ട് ഡോര്‍ യൂണിറ്റില്‍ വളരെക്കാലമായി ജോലി ചെയ്തിട്ട് ഇതാദ്യമായാണ് ഇത്രയും നല്ല താമസസൗകര്യമുള്ള മുറി ലഭിക്കുന്നതെന്നും മനു പറയുന്നു. പോസ്റ്റിനു ചുവടെ മറ്റു പല ടെക്‌നീഷ്യന്‍മാരും സമാന അനുഭവം തുറന്നു പറയുകയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
കേരള സിനി ഔട്ട് ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റ്മാന് മുഴുവന്‍ പടത്തിനു താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. യൂണിറ്റ് വര്‍ക്കേഴ്‌സിനെ സ്ഥിരമായി കിടത്തുന്ന റൂമുകള്‍ക്ക് 600- 700 രൂപ കൊടുക്കുമ്പോള്‍ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.
Content Highlights : driving license light man room video viral prithviraj productions jean paul