മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷം ആയെങ്കിലും ഇന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ് തന്റെ കുടുംബത്തിലേക്ക് ക്ഷണിക്കാതെ കയറി വന്ന അതിഥിയെ എന്നെന്നേക്കുമായി പറഞ്ഞയച്ച ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ. എന്നാല്‍ ജോര്‍ജുകുട്ടി ഒളിപ്പിച്ച ആ വലിയ രഹസ്യം കണ്ടെത്തുന്ന സഹദേവന്‍ പോലീസിനെ കേന്ദകഥാപാത്രമാക്കി സിനിമയുടെ തുടര്‍ച്ചയായി ശ്യാം വര്‍ക്കല എന്ന യുവാവ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ശരിക്കും സഹദേവന്‍ പൊലീസിന്റെ ശബ്ദം ശ്യാമിനെ തേടിയെത്തിയിരിക്കുകയാണ്. ആ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്യാം. ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം സഹദേവനായിരുന്നു. എന്നാല്‍ ആ സത്യത്തെ ജനങ്ങള്‍ തല്ലാന്‍ ഓടിക്കുന്നതും കണ്ടപ്പോള്‍ സഹദേവന് നീതി കിട്ടണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് ഇത്തരമൊരു കഥയെഴുതിയത്...ശ്യാം പറയുന്നു.
ശ്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സാക്ഷാല്‍ സഹദേവന്‍ പോലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട്..ഒരു പാട് പേര്‍ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്ന് പറഞ്ഞു. മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു.
ഷാജോണ്‍ ചേട്ടാ..സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍.. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം...ഫിക്ഷന്‍. സഹദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ...ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്.
സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവില്‍ ചില അപാകതകളും പറ്റി.
ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ..ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളില്‍ ഒന്നും നില്‍ക്കില്ല. ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും. ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല... എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാന്‍.
എന്തായാലും എന്നെ അറിയുന്നതും, അറിയാത്തതുമായ ഈ കഥയൊരു മഹോത്സവമാക്കി മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകള്‍ക്കും നന്ദി. ഈ കഥ ഷാജോണ്‍ ചേട്ടന് അയച്ച സുധീഷ് ഭായിക്കും,
സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും, മൂവീ സ്ട്രീറ്റിനും, ഷാജോണ്‍ ചേട്ടന്റെ ശബ്ദം എന്നിലേയ്‌ക്കെത്തിച്ച വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ 'ഷൈലോക്ക്'എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ചങ്ക് ബിബിന്‍ മോഹനും, ആക്ടര്‍ മച്ചാന്‍ ജിബിനും,...നന്ദി ഞാന്‍ പറയൂല...
ഫെയ്‌സ്ബുക്കിൽ ശ്യാം പങ്കുവച്ച കുറിപ്പ്
Content Highlights : Drishyam Movie Viral Post Kalabhavan Shajon Mohanlal Meena Jeetu Joseph
Courtesy: Shyam Varkala, CinemaParadiso