കേരളത്തിലെ കനത്ത മഴയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ഡ്രാമ ട്രെയിലര്‍ റിലീസ് മാറ്റി. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു എന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ചിത്രം ഓണം റിലീസിനില്ലെന്നും സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാവട്ടെ എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യു. റീലീസ് തീയ്യതി പിന്നീടു മാത്രമേ അറിയിക്കു.
2015 ല്‍ പുറത്തിറങ്ങിയ ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഴകപ്പന്‍.
content highlights: drama new malayalam movie relaese and trailer release postponed ,ranjith mohanlal movie, mohanlal, rainhavoc in kerala,
Share this Article
Related Topics