രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രം ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.
ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്.
ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അളഗപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നവംബര്‍ ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.
ContentHighlights: drama first look poster released, mohanlal, renjith,loham
Share this Article
Related Topics