'ഞാനൊരു പുരുഷവിരോധിയല്ല, അന്ന് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്നു ഭയപ്പെട്ടിരുന്നു'


1 min read
Read later
Print
Share

'അന്ന് ഞാന്‍ എനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് പലരും എന്നെ പ്രശംസിച്ചു.'

താനൊരു പുരുഷവിരോധിയല്ലെന്നും മീ ടൂ ആരോപണത്തിനു ശേഷം തനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നതായും വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. അലയന്‍സിയറിനെതിരെ മീ ടൂ ആരോപണമുയര്‍ത്തിയതിനു ശേഷം തന്നെ സിനിമാമേഖലയിലുള്ളവര്‍ എങ്ങനെ വിലയിരുത്തുമെന്ന കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്.

ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍

എനിക്കൊരു പേടിയുണ്ടായിരുന്നു. പുരുഷന്‍മാര്‍ സൗഹൃദപരമായി സംസാരിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്ന നടി എന്ന മട്ടിലാണോ സിനിമാ മേഖലയില്‍ എന്നെ പറ്റി സംസാരിക്കുന്നത് എന്ന പേടിയുണ്ടായിരുന്നു. ആ സംഭവത്തിനു ശേഷം ഞാന്‍ അഭിനയിച്ച വൈറസ്, സ്റ്റാന്‍ഡ് അപ്, തുറമുഖം, അഞ്ചാം പാതിരാ ഈ സിനിമകളുടെ സെറ്റുകളിലൊന്നും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വളരെ സപ്പോര്‍ട്ടീവായിരുന്നു. അന്ന് ഞാന്‍ എനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് പലരും എന്നെ പ്രശംസിച്ചു. എനിക്കു സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള തരത്തില്‍ പോലും പേടിയുണ്ടായിരുന്നു. പുരുഷവിരോധിയല്ല ഞാന്‍. എന്നെ നേരിട്ടറിയുന്ന ആരും അങ്ങനെ പറയില്ല. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വരുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. എല്ലാവര്‍ക്കും അവരവരുടേതായ സ്വകാര്യതയും സ്വാതന്ത്ര്യവുമെല്ലാമുണ്ട്. അടുപ്പമുള്ളയാള്‍ പെരുമാറുന്ന പോലെയായിരിക്കില്ല, മറ്റൊരാള്‍ പെരുമാറുക. അല്ലാതെ പുരുഷന്‍മാരോടു മുഴുവന്‍ വിരോധം വച്ചു പുലര്‍ത്തുന്ന ആളൊന്നുമല്ല ഞാന്‍.

Content Highlights : divya gopinath opens up about her fear after me too allegations against alancier

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓസ്‌കര്‍ ജേതാവ് മൈക്കിള്‍ ചിമീനോ അന്തരിച്ചു

Jul 3, 2016


mathrubhumi

1 min

സിനിമയിലെ സെക്‌സ് റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍

Jun 16, 2018


mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018