നടന് ഷെയ്ന്‍ നിഗം മടങ്ങിവന്ന് വെയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന്‍ ശരത്. ഫെഫ്ക ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കി.
ശരത്തിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍. ചിത്രം നിന്നുപോയത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന്‍ വിലക്ക് നേരിടുകയാണ്. എന്നാല്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് താരസംഘടന അമ്മ.
സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സിനിമയുടെ 75 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞു. അഞ്ച് വര്‍ഷമായി ഈ പ്രൊജക്ടിന് പിറകെയാണ്. നാല് വര്‍ഷം മുന്‍പാണ് ഷെയ്ന്‍ ഈ സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കിസ്മത്ത് പുറത്തിറങ്ങിയ സമയത്താണ് തീരുമാനത്തിലെത്തുന്നത്. ഞാനും ഷെയ്‌നും വെയിലിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് എന്റെ ആഗ്രഹം- ശരത് പറഞ്ഞു.
Content Highlights: director sarath menon, shane Nigam, Veyil movie controversy, banning, FEFKA
Share this Article
Related Topics