മാമാങ്കത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന് ഭീഷണി; പരാതി നല്‍കി സംവിധായകന്‍


2 min read
Read later
Print
Share

മാമാങ്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണി മുഴക്കി തനിക്ക് നേരത്തേ ഉണ്ടായിരുന്നുവെന്നും വിതുരയിലെ വീട്ടില്‍ ജനുവരി 18 ന് രണ്ട് യുവാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നിരുന്നുവെന്നും സജീവ് പിള്ള പരാതിയില്‍ പറയുന്നു.

മ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി സംവിധായകന്‍ സജീവ് പിള്ള. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ നീക്കം ചെയ്തതതായി സജീവ് പിള്ള പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. ആദ്യ രണ്ട് ഷെഡ്യൂളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. സംവിധായകന്‍ എം.പദ്മകുമാറാണ് മൂന്നാമത്തെ ഷെഡ്യൂള്‍ ഒരുക്കുന്നത്. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് അയച്ചിരുന്നുവെന്നും സജീവ് പിള്ള പറയുന്നു.

മാമാങ്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണി നേരത്തേ ഉണ്ടായിരുന്നുവെന്നും വിതുരയിലെ വീട്ടില്‍ ജനുവരി 18 ന് രണ്ട് യുവാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നിരുന്നുവെന്നും സജീവ് പിള്ള പരാതിയില്‍ പറയുന്നു.

രണ്ട് യുവാക്കള്‍ പോസ്റ്റ്മാനെ ഫോണ്‍ ചെയ്ത് എന്റെ വീടേതാണെന്ന് ചോദിച്ച് മനസ്സിലാക്കി. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തുനിന്നുള്ളവരാണ് അവര്‍. പോസ്റ്റ്മാനെ വിളിച്ച നമ്പരിലേക്ക് പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. അവര്‍ ആശങ്കയിലാണ്. അതുകൊണ്ട് എന്റെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും അപേക്ഷിക്കുന്നു- സജീവ് പിള്ള പരാതിയില്‍ പറയുന്നു.

യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.

മാമാങ്കവുമായി ബന്ധപ്പെട്ട് നേരത്തേ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായിരുന്നു അതില്‍ ആദ്യത്തേത്. ധ്രുവനെ മാറ്റിയത് തന്റെ അറിവോടു കൂടിയല്ല എന്നായിരുന്നു അന്ന് സജീവ് പിള്ളയുടെ വിശദീകരണം.

Content Highlights: director sajeev pilla files police complaint chief minister, mamangam movie controversy, mammootty, dhruvan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

1 min

രാംഗോപാല്‍ വര്‍മയുടെ 'ജി.എസ്.ടി.' വേണ്ടെന്ന് മഹിളാമോര്‍ച്ച

Jan 21, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017