കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും സുരേഷ് ഗോപിയും തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം പ്രതികരിച്ചത്.
രാജസേനന്റെ വാക്കുകള്‍
ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടു കൂടി എടുത്തു.
പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ. സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീര്‍ച്ഛയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട്. നന്ദി... രാജസേനന്‍ പറഞ്ഞു.
Content Highlights: director rajasenan on lok sabha election result, bjp defeat in kerala, suresh gopi, kummanam rajasekharan, rajasenan slams keralites