കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ ഷെയിന്‍ നിഗമിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ നാദിര്‍ഷ. നടന്‍ അബിയുടെ സ്വപ്‌നങ്ങള്‍ മകന്‍ ഷെയിനിലൂടെ സാക്ഷാത്കരിക്കുകയാണെന്ന് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
'കുറേനാള്‍ മുന്‍പ് (അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് 'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയില്‍ ഷൈനിന്റേത്. അതിഗംഭീരമായി മോനെ'- നാദിര്‍ഷ കുറിച്ചു.
മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നെറ്റ്‌സില്‍ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചത്. ശ്യം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മികച്ച അഭിപ്രായം നേടി കുമ്പളങ്ങി നെറ്റ്‌സ് തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
2017 നവംബര്‍ 30 നാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തൃശ്ശിവപേരൂര്‍ ക്ലിപ്തമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. മിമിക്രിയിലൂടെ സിനിമാരംഗത്ത് എത്തിയ നടനാണ് അബി.
Content Highlights: director nadirsha praises shane nigam kumbalangi nights father actor abi soubin shahir
Share this Article
Related Topics