കോടി ക്ലബില്‍ കയറിപ്പറ്റുന്നതാണ് വലിയ കാര്യമെന്ന് ചിലര്‍ വിശ്വസിക്കുന്നു- നാദിര്‍ഷ


2 min read
Read later
Print
Share

നാദിര്‍ഷ ഒരുക്കിയ മേരാ നാം ഷാജി യു.എ.ഇയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു. റിലീസിനോടനുബന്ധിച്ച് നല്‍കിയ ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ നല്ലതോ ചീത്തയോ എന്ന് നോക്കിയിട്ടല്ല ബോക്‌സ് ഓഫീസ് കണക്കുകള്‍ നോക്കി വിലയിരുത്തുന്ന ഒരു സംസ്‌കാരമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സംവിധായകന്‍ നാദിര്‍ഷ. കോടി ക്ലബില്‍ കയറിപ്പറ്റുന്നതാണ് വലിയ കാര്യമെന്ന് ചിലര്‍ വിശ്വസിക്കുന്നുവെന്ന് നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷ ഒരുക്കിയ മേരാ നാം ഷാജി യു.എ.ഇയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു. റിലീസിനോടനുബന്ധിച്ച് നല്‍കിയ ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്ന് പറഞ്ഞാല്‍ ഫാന്‍സ് ഊതിവീര്‍പ്പിക്കുന്ന ഒരു ഘടകം മാത്രമാണ്. സിനിമ നല്ലതാണ് അതോ ചീത്തയാണോ എന്നല്ല വിലയിരുത്തുന്നത്. അതായത് Xന്റെ സിനിമയ്ക്ക് കിട്ടിയ കളക്ഷനേക്കാള്‍ കൂടുതല്‍ Yന്റെ സിനിമയ്ക്ക് കിട്ടി എന്ന് പറയണം. അതാണ് ഇപ്പോള്‍ ഇവിടെ കാണുന്ന സംസ്‌കാരം. അല്ലാതെ സിനിമ നന്നായോ തിയേറ്ററുകളില്‍ ഓടിയോ എന്നതൊന്നും വിഷയമല്ല. മൊത്തം ഗ്രോസ് കളക്ഷനില്‍ ഡിസ്ട്രിബ്യൂഷന്‍ ഷെയര്‍ എത്രയാണെന്നൊന്നും ആര്‍ക്കും ധാരണയില്ല. ഒരു ദിവസം 10 കോടി കിട്ടിയെന്ന് പറയും പിറ്റേദിവസം 20 കോടിയാകും. ഇതൊന്നും നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്ത് വിടുന്ന കണക്കല്ല. ഫാന്‍സ് വായില്‍ തോന്നുന്ന കണക്ക് പറഞ്ഞ് അവര്‍ വെറുതേ ഊതി വീര്‍പ്പിക്കും. 50 ദിവസം കൊണ്ട് കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ 10 ദിവസം കൊണ്ട് കിട്ടിയെന്നൊക്കെ പറയുന്നത്.

മേരനാം ഷാജി മാധുരരാജയെപ്പോലെയോ ലൂസിഫറിനെപ്പോലെയോ ഒരു വലിയ സിനിമയല്ല. കോടാനുകോടി രൂപ മുടക്കിയിട്ടല്ല സിനിമ എടുത്തത്. അഞ്ചരക്കോടി രൂപയോളമാണ് മൊത്തം ചെലവായത്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമായതിനാല്‍ മുടക്ക് മുതല്‍ തിരിച്ചു കിട്ടുകയും ലാഭമാവുകയും ചെയ്തു. അല്ലാതെ കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നും തന്നെയില്ല- നാദിര്‍ഷ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കേള്‍ക്കാം

Content Highlights: director nadirsha on recent box office collection mera naam shaji movie, Nadirsha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018


mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017