കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും നാദിര്‍ഷയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും എന്നറിയുന്നു. ഇതിനുവേണ്ടി രണ്ടുപേരും മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ പുരോഗതി ഇവരുടെ അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായാണ് സൂചന. ഇതിന് തക്കതായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
പോലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ നടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവുകളാണിതെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിട്ടുണ്ട്.
ഇതിന് പുറമെ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് അറിയുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഓരേ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ വന്നതും ദിലീപ് അഭിനയിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സെറ്റില്‍ സുനിയെത്തിയതുമെല്ലാം ഇതിന്റെ തെളിവാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും ചില വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. ഇതെല്ലാം കേസില്‍ ഒരു അറസ്റ്റ് അനിവാര്യമാണെന്നതാണ് കാണിക്കുന്നത്. ഒരുപക്ഷേ, ഇന്നു തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും പോലീസ് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്.
Share this Article
Related Topics