കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും വീണ്ടും പോലീസ് ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ വ്യക്തത വരുത്താന്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് സൂചിപ്പിച്ചു.
ബുധനാഴ്ച 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുവരും ഒന്നിച്ച് നല്‍കിയ മറുപടികളും വെവ്വേറെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ മൊഴികളും പരിശോധിച്ചു വരുകയാണ് പോലീസിപ്പോള്‍. ഇതിന് ശേഷമായിരിക്കും കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുക.
ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയില്‍ വിശദമായി പരിശോധിക്കേണ്ടി വരുമെന്നും എസ്.പി പറഞ്ഞു. അതിന് ശേഷമേ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കു. അതിന് മുമ്പ് ഇനിയും കുറേ അന്വേഷിക്കാനുണ്ട്. കുറ്റപത്രം നല്‍കിയെങ്കിലും കൂടുതല്‍ വ്യക്തത വരുത്താനുണ്ട്.
ദിലീപിന്റെ പരാതിയില്‍ മാത്രമല്ല ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നും റൂറല്‍ എസ്.പി പറഞ്ഞു
Share this Article