നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിൻ്റെ മകൾ മീനാക്ഷിക്കൊപ്പം കാമ്പെയ്ന്‍ നടത്തി കൂട്ടിക്കൽ ജയചന്ദ്രൻ. 'ഇത് മീനാക്ഷി ദിലീപ്... ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കൊപ്പം' എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ജയചന്ദ്രൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതൽ ആളുകളും രേഖപ്പെടുത്തിയത്.
സംഭവം പൊല്ലാപ്പായതോടെ പോസ്റ്റിൽ ഒരു അക്ഷരം കൂട്ടി ചേര്‍ത്ത് തൻ്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രൻ രക്ഷപെടാൻ ശ്രമിച്ചത്. എന്നാലും ആരാധകര്‍ വിടുന്ന ഭാവമൊന്നും കാണുന്നില്ല.
ഇത് മീനാക്ഷി ദിലീപ്...
ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കുമൊപ്പം... എന്നാണ് ജയചന്ദ്രൻ പോസ്റ്റിൽ മാറ്റം വരുത്തിയത്.
Share this Article
Related Topics