ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബസുഹൃത്തുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതേക്കുറിച്ച് കാവ്യയോ ദിലീപോ ഇരുവരുടെയും കുടുംബാംഗങ്ങളോ ആരും തന്നെ പ്രതികരിച്ചിരുന്നില്ല.
എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ ആദ്യമായി ഈ വാര്‍ത്തയില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് കേട്ട വാര്‍ത്ത സത്യമാണെന്നും കാവ്യ എട്ടു മാസം ഗര്‍ഭിണിയാണെന്നും അച്ഛന്‍ പ്രതികരിച്ചത്.
കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ ഉണ്ട്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. മദ്രാസില്‍ എംബിബിഎസിന് ജോയിന്‍ ചെയ്തിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
dileep kavya madhavan going to become parents kavya madhavan pregnant meenakshi dileep
Share this Article
Related Topics