കൊച്ചി: അമ്പത്തിമൂന്ന് ദിവസത്തെ മൗനവ്രതത്തിനുശേഷം ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേയ്ക്ക് തള്ളിക്കയറുന്ന സിനിമാതാരങ്ങള്‍ക്ക് ദിലീപിനോട് ഇപ്പോള്‍ തോന്നിയ സ്‌നേഹത്തിന്റെ ആത്മാര്‍ഥതയില്‍ തനിക്ക് സംശയമുണ്ടെന്ന് ദിലീപിനുവേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ സലിം ഇന്ത്യ പറഞ്ഞു. താരങ്ങളുടേത് അഭിനയം മാത്രമാണെന്നും സലിം ആരോപിച്ചു.
ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും അറസ്റ്റിന് പിന്നാലെ സംഘടനകളില്‍ നിന്ന് പുറത്താക്കിയപ്പോഴും ദിലീപിനുവേണ്ടി ഒരക്ഷരം മിണ്ടാത്തവര്‍ക്ക് ഇപ്പോള്‍ എങ്ങനെയാണ് ഈ സ്‌നേഹം പൊട്ടിമുളച്ചത്. കോടതി ശിക്ഷിക്കുന്നതുവരെ അമ്മയിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം നിലനിര്‍ത്തത്തേണ്ടതായിരുന്നു. ഇതിനുവേണ്ടി വാദിക്കാത്തവരാണ് ഇപ്പോള്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത്. ഇതിന് ഇവര്‍ക്ക് എന്ത് ധാര്‍മിക അവകാശമാണുള്ളത്. കണ്ണീര്‍ തുടയ്ക്കാനുള്ള ഓണപ്പുടവയല്ല ഇപ്പോള്‍ ദിലീപിന് ആവശ്യം.
താരങ്ങളുടെ കൂട്ടത്തോടെയുള്ള സന്ദര്‍ശനം ദിലീപിന് ദോഷമേ ചെയ്യൂ. പുറത്തിറങ്ങാതെ തന്നെ ദിലീപിന് സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും എന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരോപിക്കാനെ ഇത് സഹായിക്കൂ-സലിം പറഞ്ഞു.
ദിലീപിന് രേഖകള്‍ കൈമാറാനായി ജയലില്‍ എത്തിയ സലിമിന് ജയില്‍ അധികൃതര്‍ സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നു.
Share this Article
Related Topics