തന്നെ വിമര്‍ശിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് മറുപടിയുമായി മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡന്‍ രംഗത്ത്. ഡയാന ഹെയ്ഡന് സൗന്ദര്യമില്ലെന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ് എന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ പ്രസ്താവന.
നമ്മള്‍ സ്ത്രീകളെ ലക്ഷ്മിയും സരസ്വതിയുമായാണ് കാണുന്നത്. ഐശ്വര്യ റായി ഇന്ത്യന്‍ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു. അവര്‍ ലോക സുന്ദരിയായത് നല്ല കാര്യമാണ്. ഏത് ഇന്ത്യക്കാരിയും ആ മത്സരത്തില്‍ പങ്കെടുക്കാന്‍യോഗ്യയാണ്. ഡയാനയ്ക്ക് പോലും ലോക സുന്ദരിപ്പട്ടം കിട്ടി. എനിക്ക് അവരില്‍ ഇന്ത്യന്‍ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല എന്നും ബിപ്ലബ്കുമാര്‍ പറഞ്ഞു.
ഇതിനെതിരേയാണ് രൂക്ഷമായി പ്രതിരിച്ച് ഡയാന രംഗത്തുവന്നത്. വേദനിപ്പിക്കുന്നതായിരുന്നു ബിപ്ലബ് കുമാറിന്റെ അഭിപ്രായപ്രകടനമെന്ന് ഡയാന പറഞ്ഞു. ഇരുണ്ട ചര്‍മമുള്ളവരോടുള്ള ഇന്ത്യക്കാരുടെ മനോഭാവത്തെയാണ് ഇത് തുറന്നു കാണിക്കുന്നതെന്നും ഡയാന പറഞ്ഞു.
തൊലിയുടെ നിറം കുറഞ്ഞതിന്റെ പേരിലുള്ള ഇത്തരം മനോഭാവങ്ങളെ കുട്ടിക്കാലം മുതല്‍ നേരിടുന്നതാണ്. ഈ ഇരുണ്ട നിറത്തിലെ സൗന്ദര്യത്തില്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളില്‍ ഒന്ന് നേടിയിട്ടും നാട്ടില്‍ തെയാലിയുടെ നിറത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് വേദനാജനകമായ കാര്യമാണ്-പ്രസ്താവനയില്‍ ഡയാന പറഞ്ഞു.
1997ലാണ് ഡയാന ഹെയ്ഡന്‍ ലോക സുന്ദരിയായത്.
Content Highlights: Diana Hayden Aishwarya Rai Tripura Chief Minister Biplab Kumar Deb light colour skin Miss World