'വര്‍മ' യുടെ റിലീസ് തീയതി നീട്ടിയെന്ന് നിര്‍മാതാക്കള്‍


1 min read
Read later
Print
Share

2017ല്‍ ഇറങ്ങിയ മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു അര്‍ജുന്‍ റെഡ്ഢി.

തെലുങ്കില്‍ വിജയ് ദേവരെക്കൊണ്ട അനശ്വരമാക്കിയ അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പായ 'വര്‍മ'യുടെ റിലീസ് തീയതി നീട്ടി. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന ചിത്രം ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

മൃഗസംരക്ഷണവകുപ്പില്‍ നിന്നും അനുമതി ലഭിക്കേണ്ട കാലതാമസമാണ് റിലീസ് തീയതി നീട്ടിയതിന്റെ പ്രധാന കാരണമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസ് ചെന്നൈയില്‍ നിന്നും ചണ്ഡിഗഢിലേക്ക് മാറ്റുകയാണ്. അതിനാലാണ് ക്ലിയറന്‍സ് വൈകുന്നതെന്ന് നിര്‍മാതാക്കളിലൊരാളായ മുകേഷ് ആര്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ എത്രയും പെട്ടെന്നു തന്നെ റിലീസ് തിയതി പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അവര്‍ പറഞ്ഞു.

ധ്രുവിന്റെ ആദ്യ ചിത്രമാണ് ബാല സംവിധാനം ചെയ്യുന്ന 'വര്‍മ്മ'. ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും പാട്ടുകളും ട്രെയിലറുമെല്ലാം കണ്ട് പ്രേക്ഷകര്‍ ധ്രുവിനെ സ്‌ക്രീനില്‍ കാണാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്. മേഘ, റെയ്‌സ വില്‍സണ്‍, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. എസ്ര, ഗോദ തുടങ്ങിയ മലയാള സിനിമകള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്.

തെലുങ്കില്‍ സന്ദീപ് വങ്കയാണ് അര്‍ജുന്‍ റെഡ്ഢി എഴുതി സംവിധാനം ചെയ്തത്. 2017ല്‍ ഇറങ്ങിയ മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു അര്‍ജുന്‍ റെഡ്ഢി. അഞ്ചു കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.

Content Highlights : Varma release postponed, Dhruv Vikram, Arjun Reddy tamil remake

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019