തെലുങ്കില്‍ തരംഗം സൃഷ്ടിച്ച അര്‍ജ്ജുന്‍ റെഡ്ഢി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആദിത്യവര്‍മ്മയിലൂടെ തമിഴ് സിനിമാലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. കഴിഞ്ഞ ദിവസം താരപുത്രന്‍ ചെന്നൈയിലെ ഒരു കോളേജില്‍ അതിഥിയായെത്തിയിരുന്നു. അവിടേക്ക് മാസ് എന്‍ട്രി നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിദ്യാര്‍ഥിനികള്‍ തന്നെ ബോഡിഗാര്‍ഡുകളായി ധ്രുവിനെ വരവേല്‍ക്കുകയായിരുന്നു.
ചെന്നൈയിലെ എം ഒ പി വൈഷ്ണവ് വനിതാ കോളേജിലെ പെണ്‍കുട്ടികളാണ് താരപുത്രന് മാസ് സ്വീകരണം നല്‍കിയത്. ആദിത്യ വര്‍മ്മയുടെ പ്രൊമോഷന്റെ ഭാഗമായാണ് ധ്രുവ് കോളേജിലെത്തിയത്. പെണ്‍കുട്ടികള്‍ നിര്‍ത്താതെ ആര്‍ത്തു വിളിക്കുന്നത് വീഡിയോയില്‍ നിന്നു വ്യക്തമാണ്. ബോഡിഗാര്‍ഡുകളായി സുരക്ഷാവലയമൊരുക്കി കോളേജിലെ പെണ്‍കുട്ടികള്‍ അണിനിരന്നതും കൗതുകകരമായിരുന്നു.
Content Highlights: Dhruv Vikram's Mass entry to a women's college in Chennai welcomed by girls as bodyquards
Share this Article
Related Topics