തന്റെ ആദ്യ സിനിമയായ വര്‍മ്മയുടെ പ്രതിഫലം മുഴുവനായും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കിയിരിക്കുകയാണ് താര പുത്രന്‍ ധ്രുവ് വിക്രം. തെന്നിന്ത്യന്‍ താരം വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ധ്രുവ് തുക കൈമാറിയത്.
തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ്മ. കഴിഞ്ഞ ദിവസമാണ് വര്‍മ്മയുടെ ടീസര്‍ പുറത്തിറങ്ങിയത്. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ടീസറിന് നേരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വര്‍മ്മയുടെ ക്ലാസിക്കല്‍ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ റെഡ്ഡിയുടെ കമ്പോസറായ രാധന്‍ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖ നായിക മേഘ ചൗധരിയാണ്. കാലയില്‍ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വര്‍മ്മയില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. നടി റെയ്സ വില്‍സണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്. എം സുകുമാറാണ് ഛായാഗ്രാഹകന്‍. ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്‍ പന്തിയിലാണ് അര്‍ജുന്‍ റെഡ്ഡി. വിജയി ദേവരകൊണ്ടയുടെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്. അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.
ContentHighlights: dhruv vikram donates his first remunaration to kerala ,varma arjun reddy remake, kerala floods , actor vikram son, kerala punarnirmanam