വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. വിക്രം തന്നെയാണ് തന്റെ മകന്‍ സിനിമയിലെത്തുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. മകനെ സിനിമയിലെത്തിക്കുന്ന സംവിധായകന്റെ പേര് അഞ്ച് പോസ്റ്റുകളിലൂടെയാണ് വിക്രം വെളിപ്പെടുത്തിയത്.
പിതാമകന്‍ എന്ന ചിത്രത്തിലൂടെ വിക്രമിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ബാലയാണ് ധ്രുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.
സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിത്രം. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. നായകവേഷത്തിലെത്തിയ വിജയ് ദേവര്‍കൊണ്ടയുടെ പ്രകടനം ഏറെ ശ്രദ്ധനേടി.
Share this Article
Related Topics