രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ദര്‍ബാറിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഏകദേശം 70 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. മണിക്കൂറുകളായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ട്രെയ്‌ലര്‍.
പോലീസ് വേഷത്തിലുള്ള രജനിയുടെ ഗെറ്റപ്പും ആക്ഷനും തട്ടുപ്പൊളിപ്പന്‍ സംഭാഷങ്ങളുമാണ് ട്രെയ്‌ലറിന്റെ ഹൈലറ്റ്.
നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷമണിഞ്ഞത്. എസ്.പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന്‍ ഐ.പി.എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്.
രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവേദ തോമസ്, സിമ്രാന്‍, യോഗി ബാബു, തമ്പി രാമയ്യ, നവാബ് ഷാ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സംഗീതം- അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹണം- സന്തോഷ് ശിവന്‍.
Content Highlights: Darbar movie trailer Rajinikanth, AR Murugadoss, Nayanthara, Anirudh Ravichander