രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.
ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷത്തില്‍ എത്തിയത്. എസ്.പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന്‍ ഐ.പി.എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്.
രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. എസ്.ജെ സൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സംഗീതം- അനിരുദ്ധ രവിചന്ദര്‍, ഛായാഗ്രാഹണം- സന്തോഷ് ശിവന്‍.
Content Highlights: Darbar first look of Rajinikanth's film with AR Murugadoss nayanthara sj surya, police, cop character after 25 years pandiyan
Share this Article
Related Topics