രജനീകാന്തിനെ പരിഹസിക്കുന്ന ട്രെയിലര്‍, കോമാളിക്കെതിരെ പ്രതിഷേധം


1 min read
Read later
Print
Share

96ല്‍ നടന്ന തിരഞ്ഞെടുപ്പിനു മുമ്പ് രജനീകാന്ത് നടത്തിയ പ്രസംഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

യം രവി നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പതിനാറ് വര്‍ഷങ്ങള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതായാണ് കോമാളിയുടെ പ്രമേയം. ഗൗരവമുള്ള വിഷയത്തെ നര്‍മ്മം കലര്‍ത്തി വളരെ രസകരമായാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ട്രെയിലറിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമാണ്. നടന്‍ രജനീകാന്തിന്റെ ആരാധകരാണ് സിനിമ നിരോധിക്കണമെന്നതടക്കമുള്ള പ്രതിഷേധസ്വരങ്ങളുയര്‍ത്തി രംഗത്തു വന്നിരിക്കുന്നത്.

ട്രെയിലറില്‍ അവസാന ഭാഗത്ത് ജയം രവിയുടെ കഥാപാത്രം കോമയില്‍ നിന്നും വിമുക്തനായി ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയില്‍ ഇതേതു വര്‍ഷമെന്ന് യോഗി ബാബുവിനോട് ചോദിക്കുന്നുണ്ട്. 2016 ആണെന്നു പറഞ്ഞിട്ടും വിശ്വസിക്കാത്തതിനാല്‍ മുറിയിലെ ടിവി ഓണ്‍ ചെയ്യുന്നു. ടെലിവിഷനില്‍ രജനീകാന്തിന്റെ പ്രസംഗമാണ്. അത് കണ്ട ജയം രവിയുടെ കഥാപാത്രം 'എന്നെ പറ്റിക്കാന്‍ നോക്കുന്നോ ഇത് 1996 അല്ലേ'യെന്നാണ് ചോദിക്കുന്നത്. താന്‍ രാഷ്ടീയത്തിലേക്കിറങ്ങുന്നു എന്നു പറയുന്ന രജനീകാന്തിന്റെ പ്രസംഗമാണ് ടിവിയില്‍ കാണിക്കുന്നത്. ഈ രംഗം രജനീകാന്തിനെ പരിഹസിക്കാനാണെന്നും സിനിമയില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നുമാണ് രജനിയുടെ ആരാധകര്‍ പറയുന്നത്.

96ല്‍ നടന്ന തിരഞ്ഞെടുപ്പിനു മുമ്പ് രജനീകാന്ത് നടത്തിയ പ്രസംഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ജയലളിത ജയിച്ചാല്‍ തമിഴ്‌നാടിനെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെട്ടു. ആ വര്‍ഷം രാഷ്ട്രീയത്തിലിറങ്ങാതെ രജനീകാന്ത് ഇരുപതു വര്‍ഷത്തിനിപ്പുറം രാഷ്ട്രീയപ്രവേശനം നടത്തിയതിനെയാണ് സിനിമ വിമര്‍ശിക്കുന്നതെന്നാണ് ആരോപണങ്ങള്‍. 2017 ഡിസംബര്‍ 31നാണ് രജനീകാന്ത് ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

Content Highlights : Comali official trailer criticises Rajanikanth wide protest among fans

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സിനിമയിൽ ഒരു ഒത്തുതീർപ്പിനും പോയിട്ടില്ല: കെ.ജി. ജോർജ്

Jan 23, 2017


mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018


mathrubhumi

2 min

അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല: ഖുശ്ബുവിന്റെ മകള്‍

Feb 10, 2019