കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത 'ചങ്ക്‌സ്' എന്ന ചിത്രത്തിന്റെ കളക്ഷന്‍ 20 കോടി കവിഞ്ഞു. കേരളത്തില്‍ നിന്നു മാത്രം 15 കോടി കളക്ഷന്‍ നേടിയതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ചിത്രം 6000 ഷോകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഞായറാഴ്ച വൈകിട്ട് എറണാകുളത്ത് നടന്നു. പ്രേക്ഷകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ചങ്ക്‌സിന്റെ അണിയറക്കാര്‍ വിജയമാഘോഷിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലു വര്‍ഗീസ്, ഹണി റോസ്, സംവിധായകന്‍ ഒമര്‍ ലുലു തുടങ്ങിയവര്‍ 6000 ഷോ ആഘോഷത്തിന് എത്തിയിരുന്നു.
ചങ്ക്‌സ് കൊച്ചു ചിത്രമായിട്ടും നേടിയ വലിയ വിജയത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബാലു വര്‍ഗീസ് പറഞ്ഞു. ചിത്രം ഇറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയാണ് ഈ വിജയമെന്ന് ഒമര്‍ വ്യക്തമാക്കി.
Share this Article
Related Topics