കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചങ്ക്‌സി 'ന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. ചങ്ക്‌സിന്റെ തീമില്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം നല്‍കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്ക് ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരംഗീകാരം ലഭിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകര്‍ ഒമര്‍ ലുലു പറയുന്നു.
'പൊതുവേ സിനിമകള്‍ക്കായി ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ ഫ്രെയിം നല്‍കാറില്ല. എന്നാല്‍, കേരള സെക്ടറില്‍ ഫെയ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് 'ചങ്ക്‌സ്' എന്നത്. ഈ പരിഗണന കൂടി വെച്ചാണ് ഫെയ്‌സ്ബുക്ക് ഫ്രെയിം അനുവദിച്ചത് - ഒമര്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.
ഒമറിന്റെ രണ്ടാമത്തെ ചിത്രമാണ് ചങ്ക്‌സ്. ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍, ഗണപതി, വൈശാഖ്, മെറീന, ലാല്‍, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.
Share this Article
Related Topics