കൊച്ചി: ഹാപ്പി വെഡ്ഡിങ്ങിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ രണ്ടാം ചിത്രം ചങ്ക്‌സ് മെയ് 12ന് തിയേറ്ററുകളിലെത്തും. ഹാപ്പി വെഡ്ഡിങ് എത്തിയത് പോലെ ബിഗ് റിലീസുകള്‍ക്കൊപ്പമാണ് ചങ്ക്‌സും എത്തുന്നത്. മെയ് മാസത്തില്‍ തന്നെയായിരുന്നു ഹാപ്പി വെഡ്ഡിങ്ങിന്റെ റിലീസും.
സി.ഐ.എ, ലക്ഷ്യം, ഗോദ, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, അവരുടെ രാവുകള്‍ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കൊപ്പമാണ് ചങ്ക്‌സ് തിയേറ്ററുകളിലെത്തുന്നത്. വന്‍സിനിമകള്‍ക്കൊപ്പം തന്റെ സിനിമ റിലീസ് ചെയ്യുന്നതിന് ഭയമില്ലെന്നും ചിത്രത്തെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടെന്നും സംവിധായകന്‍ ഒമര്‍ ഇതേക്കുറിച്ച് പ്രതികരിച്ചു.
കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായ ചങ്ക്‌സില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് കഥാപാത്രങ്ങള്‍. റൊമാരിയോ, യൂദാസ്, ആത്മാറാം, റിയാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ്. ഇവരുടെ മെക്ക് ജീവിതത്തിലേക്ക് മെക്ക് റാണിയായി റിയ വന്ന് ചേരുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മെറീനാ മൈക്കിളും ഇതില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ലാല്‍, സിദ്ദിഖ്, കൈലേഷ്, ഹരീഷ് കണാരന്‍, റീനാ ബഷീര്‍, ബിന്ദു അനീഷ്, അഞ്ജലി നായര്‍, ശരണ്യ, രമ്യാ പണിക്കര്‍ എന്നിവരും പ്രധാന താരങ്ങളാണ്. ജോസഫ് വിജീഷ്, സനൂപ് തൈക്കുടം, അനീഷ് ഹമീദ് എന്നിവരുടേതാണ് തിരക്കഥ. ഗോപീസുന്ദറാണ് സംഗീത സംവിധായകന്‍.
Share this Article
Related Topics