ആരാധകര്‍ കാത്തിരുന്ന സിനിമാ പ്രവേശനമായിരുന്നു ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റേത്. ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ പേരെന്താകുമെന്നറിയാനും ആവേശത്തോടെയാണ് ആരാധകർ കാത്തുനിന്നത്. ഒടുവിൽ വിക്രം തന്നെ ചിത്രത്തിന്റെ പേര് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടു. വര്‍മ്മ എന്ന ചിത്രത്തില്‍ ധ്രുവിന്റെ നായിക ആരാണെന്നറിയാനായി പിന്നെ കാത്തിരിപ്പ്. നായികയെ തന്റെ ഇന്‍സ്റ്റാഗ്രാം വഴി അറിയിക്കുമെന്ന് വിക്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇപ്പോൾ ഈ നായികയെ തേടിയിറങ്ങിയിരിക്കുകയാണ് വിക്രം. രസകരമായൊരു കാസ്റ്റിങ് കോളിലൂടെയാണ് വിക്രം മകന്റെ നായികയാവാനുള്ള നടിയെ തേടിയത്.
ആ ഭാഗ്യവതി ആരാണെന്ന ചോദ്യവുമായി ഒരു വീഡിയോയാണ് വിക്രം പങ്കുവച്ചിരിക്കുന്നത്. അതെ അവളെ കാണാനില്ല , അവള്‍ നിങ്ങളാണെങ്കില്‍ അല്ലെങ്കില്‍ അവളെ പോലെയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങള്‍ക്കയക്കുക. നിങ്ങളെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു. സമയമെടുത്തോളു എന്നാല്‍ അധികം വൈകേണ്ട എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അവള്‍ സുന്ദരിയാണ്, രസികയാണ്, ക്യൂട്ട് ആണ്, ഒരേ സമയം മാലാഖയും പിശാചുമാണ് ഇതാണ് നായികയ്ക്കായുള്ള കാസ്റ്റിങ് കോൾ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍. .
ശ്രുതി ഹാസനാണ് വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. E 4 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Chiyaan Vikram, Dhruv Vikram, Varma, Tamil Movie, Bala, casting call, actress, Kollywood