താരങ്ങളേക്കാള്‍ ആരാധകരാണ് താര പുത്രന്മാര്‍ക്കുള്ളത്. പ്രണവും കാളിദാസും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാന്‍ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ അങ്ങ് തമിഴകത്തും ആരാധകര്‍ കാത്തിരിക്കുന്ന സിനിമാ അരങ്ങേറ്റമാണ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റേത്. തെലുഗ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയിലേക്കെത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പേരെന്തായിരിക്കുമെന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങളുമുണ്ടായിരുന്നു. മൂന്നക്ഷരമുള്ള പേരായിരിക്കുമെന്ന സൂചന ലഭിച്ചതിനാല്‍ ചിയാന്‍ എന്നായിരിക്കും പേരെന്നായിരുന്നു നിഗമനങ്ങള്‍. ഊഹങ്ങള്‍ക്ക് വിട നല്‍കി വിക്രം തന്നെ ചിത്രത്തിന്റെ പേര് പരസ്യമാക്കിയിരിക്കുകയാണ്. വര്‍മ്മ എന്നാണ് ധ്രുവിന്റെ ആദ്യ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ്ചിയാന്‍ ചിത്രത്തിന്റെ പേര് പരസ്യമാക്കിയത്. E 4 എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Share this Article
Related Topics