ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്
ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
Share this Article
Related Topics