ഹോളിവുഡ് സൂപ്പര്‍താരം കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നു. നാല് വര്‍ഷങ്ങളിലേറെയായി ഡയസ് ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയിട്ട്. സുഹൃത്തും സഹതാരവുമായ സല്‍മ ബ്ലെയറിനോടാണ് ഡയസ് അഭിനയം നിര്‍ത്തുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ആരാധകരും ഹോളിവുഡ് സിനിമാലോകവും.
1972 ല്‍ ജനിച്ച ഡയസ് ദ മാസ്‌ക് എന്ന ചിത്രത്തിലൂടെ 1994 ലാണ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. മൈ ബെസ്റ്റ് ഫ്രണ്ട്‌സ് വെഡിംങ്, ദേറീസ് സംതിങ് എബൗട്ട് മേരി, ചാര്‍ലീസ് ഏഞ്ചല്‍ സീരീസ് എന്നിവ് കാമറൂണിന് പ്രശസ്തി നേടി കൊടുത്തു.
ബീയിംങ് ജോണ്‍ മാല്‍ക്കോവിച്ച്, വനിലാ സ്‌കൈ, ഗാങ്‌സ് ഓഫ് ന്യൂയോര്‍ക്ക്, ദേറീസ് സംതിങ് എബൗട്ട് മേരി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ടോം ക്രൂയിസിനൊപ്പം അഭിനയിച്ച നെറ്റ് ആന്റ് ഡേ (2010) എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ കോമഡി ചിത്രം ആനിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഒരു കാലത്ത് ഹോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാള്‍ ആയിരുന്നു ഡയസ്. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സിന്റെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം 2013 ല്‍ ഡയസ് സ്വന്തമാക്കിയിരുന്നു. ഡയസ് തന്റെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഭിനയം നിര്‍ത്തുന്നതിനെ സംബന്ധിച്ച് ഔദ്യോഗികമായൊരു പ്രഖ്യാപനം ഡയസ് നടത്തുമെന്ന അനുമാനത്തിലാണ് ഹോളിവുഡ് സിനിമലോകം.
Share this Article
Related Topics