കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തെത്തി. കോമഡിയും ഫൈറ്റ് രംഗങ്ങളുമൊക്കെയായി ഒരു മാസ് മസാലയുമായാണ് ഷാജോണിന്റെ വരവെന്ന് ട്രെയ്ലര് പറയുന്നു. ചിത്രത്തില്‍ നായകനാകുന്നത് പൃഥ്വിരാജാണ്. ട്രെയ്ലറിലെ പ്രധാന ആകര്‍ഷണവും പൃഥ്വി തന്നെ. കൂടെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും.
മലയാളികള്‍ കാണാനാഗ്രഹിക്കുന്ന രാജുവേട്ടനാണിതെന്നും പഴയ ചോക്ലേറ്റ് പൃഥ്വിയെ തിരിച്ചുകിട്ടിയെന്നുമെല്ലാമാണ് ആരാധകര്‍ ടീസര്‍ കണ്ട് അഭിപ്രായപ്പെടുന്നത്. സംഗതി ശരിയാണ്. പൃഥ്വിരാജിന്റെ ആദ്യകാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്, ടീസര്‍. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. ലിസറ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.
Content Highlights : brothers day movie trailer Kalabhavan Shajon Prithviraj Sukumaran
Share this Article
Related Topics