അക്ഷയ് മുതല്‍ ദീപിക വരെ; കോടികള്‍ വാരി ബോളിവുഡ് താരങ്ങള്‍


2 min read
Read later
Print
Share

ഇന്ത്യന്‍ സിനിമയില്‍ അക്ഷയ് കുമാര്‍ എന്ന പേര് ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡുകളിലൊന്നായിമാറുന്നു. വലിയ പ്രതിഫലം വാങ്ങുന്ന താരം എന്ന ടാഗ് ലൈന്‍ തന്റെ ചിരിയ്‌ക്കൊപ്പം അക്ഷയ് കൂട്ടിച്ചേര്‍ത്തു.

റ്റു ഇന്ത്യന്‍ ഭാഷാ സിനിമകളുടെ മൊത്തം നിര്‍മാണച്ചെലവിന്റെ ഇരട്ടിയിലേറെയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയിലഭിനയിക്കാന്‍ കൈപ്പറ്റുന്നത്. സല്‍മാന്‍ ഖാനെ മറികടന്ന് അക്ഷയ് കുമാര്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന അഭിനേതാവായി

ഖിലാഡീ കാ ഖേല്‍

ഇന്ത്യന്‍ സിനിമയില്‍ അക്ഷയ് കുമാര്‍ എന്ന പേര് ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡുകളിലൊന്നായിമാറുന്നു. വലിയ പ്രതിഫലം വാങ്ങുന്ന താരം എന്ന ടാഗ് ലൈന്‍ തന്റെ ചിരിയ്‌ക്കൊപ്പം അക്ഷയ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ മംഗളിന്റെ ഉജ്ജ്വലവിജയത്തിനുശേഷം ഒരു സിനിമയ്ക്ക് താരം ഈടാക്കുന്ന പ്രതിഫലം 72 കോടിയാണ്. ഇതിനോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു ഖിലാഡി മാജിക്കും ഈയിടെ പുറത്തുവന്നു. ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍പ്രകാരം ലോകത്ത് ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ നാലാംസ്ഥാനത്തെത്തിയിരിക്കുകയാണ് ഖിലാഡി. 2018 ജൂണ്‍മുതല്‍ 2019 ജൂലായ്വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 466 കോടിയാണ് താരത്തിന്റെ വാര്‍ഷികവരുമാനം.

മസില്‍ മാന്‍ സല്ലു

ഒന്നാംസ്ഥാനം നേരിയ വ്യത്യാസത്തിന് നഷ്ടമായെങ്കിലും അക്ഷയ്കുമാറിന് തൊട്ടുപുറകില്‍ മസിലും പെരുപ്പിച്ചുതന്നെ സല്‍മാന്‍ഖാനുണ്ട്. വര്‍ഷങ്ങളോളം ഒന്നാംസ്ഥാനത്ത് തുടര്‍ന്ന് പെട്ടെന്ന് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ സല്‍മാന്റെ ആരാധകര്‍ക്ക് വലിയ ഞെട്ടലാണുണ്ടായത്.
സല്ലുവിന്റെ റേസ് 3, ഭാരത്, ട്യൂബ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി കാലിടറി. ബജ്റംഗി ഭായ്ജാനിലൂടെയും സുല്‍ത്താനിലൂടെയുമെല്ലാം ഉയര്‍ന്ന താരമൂല്യത്തിന്റെ ഗ്രാഫ് പെട്ടെന്ന് താഴേക്കിടിയുകയായിരുന്നു. എങ്കിലും 60 കോടി പ്രതിഫലവുമായി രണ്ടാമതുണ്ട് സല്‍മാന്‍ഖാന്‍.
ബോളിവുഡിലെ എവര്‍ഗ്രീന്‍ മസില്‍ ഹീറോ കഴിഞ്ഞവര്‍ഷം 280 കോടിയാണ് വാര്‍ഷികവരുമാനമായി സ്വന്തമാക്കിയത്.

മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്

ആമിര്‍ഖാനോളം ലോകസിനിമാലോകത്തെ ഇളക്കിമറിച്ചൊരു ഇന്ത്യന്‍ താരമില്ല. ആമിറിന്റെ മിക്ക സിനിമകളും വിദേശരാജ്യങ്ങളില്‍ നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ചൈനയില്‍. ചൈനക്കാരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ആമിര്‍. ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ 58 കോടിയുമായി മൂന്നാംസ്ഥാനത്താണ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്. തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് പട്ടികയില്‍ രണ്ടാംസ്ഥാനത്തുവരെയെത്തിയിരുന്ന ആമിര്‍, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ പരാജയത്തോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഥാപാത്രത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രയത്‌നിക്കുന്ന ആമിര്‍ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് 273 കോടിയാണ് കീശയിലാക്കിയത്.

ഓള്‍വേയ്സ് കിങ്

രാജാ ഹമേശാ രാജാ എന്നുറക്കെ വിളിച്ചുപറഞ്ഞ് ബോളിവുഡില്‍ കിങ് ഖാന്‍ മൂല്യമുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. സിനിമകള്‍ കാലിടറിവീഴുമ്പോഴും താരമൂല്യത്തിന് ഒരു പോറല്‍പോലും സംഭവിക്കാതെ ഷാരൂഖ് ഖാന്‍ താരരാജാക്കന്മാരില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ നാലാംസ്ഥാനത്താണ് താരം. നിലവില്‍ 55 കോടി രൂപയാണ് എസ്.ആര്‍.കെ.യുടെ പ്രതിഫലം. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് 230 കോടി രൂപയാണ് പ്രതിഫലമായി കിങ് ഖാന്‍ സ്വന്തമാക്കിയത്. അതില്‍ ഭൂരിഭാഗവും പരസ്യങ്ങളില്‍നിന്നാണ്.

ഹൃദയത്തില്‍ ഹൃത്വിക്

സൂപ്പര്‍ 30, വാര്‍ എന്നീ ചിത്രങ്ങളിലൂടെ ഞാനിവിടെത്തന്നെയുണ്ട് എന്ന് ബോളിവുഡിനെ ഓര്‍മിപ്പിക്കുകയാണ് ഹൃത്വിക്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്ത് കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന ഹൃത്വിക് ഈവര്‍ഷം നേടിയ ഹിറ്റുകളുടെ ആത്മവിശ്വാസത്തിലാണ് പ്രതിഫലം കൂട്ടിയത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയില്‍ വളരെ പിന്നിലായിരുന്ന താരം തുടര്‍വിജയങ്ങളിലൂടെ താരമൂല്യത്തില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കി. നിലവില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ഈ ബോളിവുഡ് ഹാന്‍സം. 45 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. വാര്‍ഷികവരുമാനമായി 201 കോടി രൂപയും ഹൃത്വിക് സ്വന്തമാക്കി.

സൂപ്പര്‍സ്റ്റാര്‍ ദീപിക

ഒരാള്‍ പദ്മാവതിലൂടെ താരമൂല്യമുയര്‍ത്തി പ്രതിഫലം 15 കോടിയാക്കി ഇന്ത്യന്‍ സിനിമയില്‍ റെക്കോഡിടുന്നു. തൊട്ടുപിന്നാലെ ഝാന്‍സി റാണിയായി തിളങ്ങി താരമൂല്യമുയര്‍ത്തി മണികര്‍ണികയിലൂടെ മറ്റൊരാളും പ്രതിഫലത്തുക 15 കോടിയാക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി എന്ന കസേരയ്ക്കുചുറ്റും കറങ്ങുകയാണ് ദീപികാ പദുകോണും കങ്കണ റണൗട്ടും. ദീപിക കഴിഞ്ഞവര്‍ഷം സിനിമയില്‍നിന്നുമാത്രം 113 കോടിയാണ് അക്കൗണ്ടിലേക്ക് എത്തിച്ചത്. ജയലളിതയുടെ ബയോപിക്കില്‍ അഭിനയിക്കാനൊരുങ്ങുന്ന കങ്കണ ചിത്രത്തിനായി 23 കോടി പ്രതിഫലം വാങ്ങിയെന്ന വാര്‍ത്ത ബി ടൗണില്‍ പരക്കുന്നു.

Content Highlights: Bollywood stars remuneration

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മഹാനടി കാണുന്നതിനിടെ തിയ്യറ്ററില്‍ അപമാനിക്കപ്പെട്ടു: പൊട്ടിക്കരഞ്ഞ് നടി

May 23, 2018


mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018


mathrubhumi

1 min

സെക്സ് ടേപ്പിനെതിരേ ബ്ലാക്ക് ചൈന നിയമനടപടിക്ക്

Feb 20, 2018