ആ നൃത്തം വേണ്ട, ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കേണ്ട; 'കേദാര്‍നാഥി'നെതിരേ പുരോഹിതര്‍


2013ലെ ഉത്തരാഖണ്ഡിനെ കശക്കിയെറിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

സുശാന്ത് സിങ് രാജ്പുതും സാറ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കേദാര്‍നാഥ് വിവാദത്തില്‍. ചിത്രത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് കേദാര്‍നാഥ് ക്ഷേത്രത്തിലെ പുരോഹിതര്‍.

കേദാര്‍നാഥ് ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കേദാര്‍നാഥ് പുരോഹിതരുടെ സംഘടനയായ കേദാര്‍ സഭയുടെ ചെയര്‍മാന്‍ വിനോദ് ശുക്ല ആവശ്യപ്പെട്ടത്.

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു ടീസര്‍ അടുത്ത ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിലാണ് വിവാദത്തിന് ആസ്പദമായ രംഗങ്ങളുള്ളത്. 2013ലെ ഉത്തരാഖണ്ഡിനെ കശക്കിയെറിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. സാറ ഒരു ഹിന്ദു തീര്‍ഥാടകയുടെയും സുശാന്ത് മുസ്ലീമായ ഒരു പോര്‍ട്ടറുടെയും വേഷങ്ങളാണ് ചെയ്യുന്നത്. ചിത്രത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഗാനരംഗം ചിത്രീകരിച്ചിട്ടുണ്ട്. ഇതെല്ലാമാണ് പുരോഹിതരെ പ്രകോപിപ്പിച്ചത്.

സിനിമയുടെ റിലീസ് തടഞ്ഞില്ലെങ്കില്‍ അതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടാകുമെന്ന് പുരോഹിതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ പ്രണയരംഗങ്ങള്‍ കാണിക്കുന്നതിനെ ബി.ജെ.പി നേതാവ് അജേന്ദ്ര അജയ് പറഞ്ഞു. പ്രണയം തീര്‍ഥാടനമാണെന്ന ചിത്രത്തിന്റെ ടാഗ്‌ലൈനും പ്രകോപനപരമാണെന്നും അജയ് ട്വിറ്ററില്‍ ആരോപിച്ചു.

Content Highlights: Bollywood Movie Kedarnath Sara Ali Khan Uttarakhand Flood Sushant Singh Rajput Love Jihad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram