പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് 67-ാം ജന്മദിനം ആഘോഷിക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ വൻനിര തന്നെ പ്രധാനമന്ത്രിക്ക് ആശംസകളുമായി എത്തി. ട്വിറ്ററിലൂടെയാണ് താരങ്ങൾ മോദിക്ക് ആശംസകൾ നേര്‍ന്നത്.
അനുപംഖേര്‍ മോദിക്ക് ജന്മദിന ആശംസകൾ നേര്‍ന്നതിനൊപ്പം അദ്ദേഹത്തിൻ്റെ സത്യസന്ധമായ രാജ്യസ്നേഹത്തെയും പുകഴ്ത്തി.
ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ശക്തിക്കാണ് അനിൽ കപൂര്‍ ആശംസകൾ നേര്‍ന്നത്.
ഏക്ത കപൂറും മോദിക്ക് ആശംസകളുമായെത്തി.
പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേര്‍ന്നവരിൽ ഭൂമി പണ്ഡേത്കറുമുണ്ട്.