ലൈംഗികാരോപണം നേരിടുന്ന കെവിന്‍ സ്പാസിയുടെ ഏറ്റവും പുതിയ ചിത്രമായ ബില്യണയര്‍ ബോയ്‌സ് ക്ലബ് അമേരിക്കന്‍ ബോക്‌സ് ഓഫീസ് റെക്കോഡുകളുടെ കാര്യത്തിൽ പുതിയൊരു ചരിത്രമായി.
ജൂലൈ 19 ന് റിലീസ് ചെയ്ത ചിത്രം ചൊവ്വാഴ്ച വരെ തിയ്യറ്ററുകളിൽ നിന്നു നേടിയത് വെറും 42000ത്തോളം രൂപയാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളിവുഡില്‍ സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് ബില്യണയര്‍ ബോയ്‌സ് ക്ലബ് എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജെയിംസ് കോക്‌സ് ഒരുക്കിയിരിക്കുന്ന ചെയ്യുന്ന ഈ ചിത്രം രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കർ പുരസ്‌കാരം കരസ്ഥമാക്കിയ കെവിന്‍ സ്പാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമയാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ജെയിംസ് കോക്‌സും ക്യാപ്റ്റന്‍ മോസ്‌നറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2010 ലാണ് ബില്യണയര്‍ ബോയ്‌സ് ക്ലബിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്ത് വരുന്നത്. 2015 ലാണ് സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.
കെവിന്‍ സ്പാസിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടനും സംവിധായകനുമായ ടോണി മൊന്റാനയക്കം നിരവധിപേര്‍ സ്പാസിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയിന്‍സ്റ്റീനെതിരേ സിനിമാലോകത്തിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായ സാഹചര്യത്തിലാണ് സ്പാസിയും വെട്ടിലായത്.
Share this Article
Related Topics