സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോനു പൊള്ളലേറ്റു. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. നടന്റെ കൈയ്ക്കും കാലിനും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അട്ടപ്പാടി കോട്ടത്തറയില്‍ വച്ചുള്ള ചിത്രീകരണത്തിനിടെയാണ് ബിജുവിന് തീപൊള്ളലേറ്റത്. ഉടനെ തന്നെ വൈദ്യസഹായമെത്തിച്ചുവെന്നും ചിത്രീകരണം പുനരാരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ കഥാപാത്രമായ അയ്യപ്പന്‍ നായരെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന നിയമപ്രശ്നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറിയ നിയമലംഘനവും രണ്ടുപേരുടെയും സ്വഭാവത്തിലെ പ്രത്യേകതകള്‍കൊണ്ട് അതൊരു വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ അയ്യപ്പനും കോശിയും എന്ന സിനിമ.
അനാര്‍ക്കലിയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്തും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് തിരക്കഥ ചെയ്തിരിക്കുന്നത്. സുദീപ് എളമണ്‍ ആണ് ക്യാമറ. അട്ടപ്പാടിയിലായിരിക്കും ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിക്കുക. സംഗീതം ജേക്‌സ് ബിജോയും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കും.
Content Highlights : biju menon injured while shooting ayyappanum koshiyum movie sachi prithviraj sukumaran