മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ട്രെയിലറുമായി ബാഹുബലി 2, ദ കണ്‍ക്ലൂഷന്‍. വ്യാഴാഴ്ച രാവിലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയില്‍ ധര്‍മ്മാ പ്രൊഡക്ഷന്‍സും കേരളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുമാണ് വിതരണത്തിന് എത്തിക്കുന്നത്.
ചിത്രം പറയാനിരിക്കുന്ന കഥയുടെ സൂചനകള്‍ ട്രെയിലറിലുണ്ട്. യുദ്ധം, പ്രണയം, പ്രതികാരം എന്നിവ ട്രെയിലറില്‍നിന്ന് വായിച്ചെടുക്കാം. ബാഹുബലിയെ പുറകില്‍നിന്ന് കുത്തിക്കൊല്ലുന്ന കട്ടപ്പയുടെ ദൃശ്യങ്ങളും ട്രെയിലറില്‍ കാണാം.
പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം അടുത്ത മാസം 28ന് തിയേറ്ററുകളിലെത്തും. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ബാഹുബലി ആദ്യഭാഗത്തിന്റെ വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചാണ് രണ്ടാം ഭാഗവും തിയേറ്ററുകളിലേക്ക് എത്തുന്നത്.
Share this Article
Related Topics