'ഭാവനയെ ഒരുക്കുമ്പോള്‍ എന്റെ മനസ്സില്‍ പദ്മാവതിയായിരുന്നു'


1 min read
Read later
Print
Share

വസ്ത്രത്തിന് ചേരുന്ന പരമ്പരാഗത ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി.

ലയാളികളുടെ പ്രിയനടി ഭാവനയുടെ വിവാഹമായിരുന്നു ഇന്ന്. മാര്‍ച്ചില്‍ നടന്ന വിവാഹനിശ്ചയത്തിന് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ താരവിവാഹത്തിന്. കന്നട നടന്‍ നവീനെയാണ് ഭാവന ജീവിത പങ്കാളിയാക്കിയത്.

വിവാഹ തിയ്യതി പ്രഖ്യാപിച്ച അന്ന് മുതല്‍ ഭാവനയെ വധുവിന്റെ വേഷത്തില്‍ കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയില്‍ വധുവിന്റെ വേഷത്തില്‍ നിരവധി തവണ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന സ്വന്തം വിവാഹത്തിന് എത്തിയത് അതിലും സുന്ദരിയായാണ്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രെഞ്ജിമാരാണ് ഭാനയെ അണിയിച്ചൊരുക്കിയത്.

'ഭാവനയെ അണിയിച്ചൊരുക്കുമ്പോള്‍ എന്റെ മനസ്സില്‍ പദ്മാവതിലെ ദീപിക പദുക്കോണിന്റെ ലുക്കായിരുന്നു. വസ്ത്രത്തിന് ചേരുന്ന പരമ്പരാഗത ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി. സാരിയില്‍ രാധയുടെയും കൃഷ്ണന്റെയും ഡിസൈന്‍ ചെയ്തിരുന്നു. മാലയില്‍ ഗണപതിയുമുണ്ടായിരുന്നു'- ഒരു ദേശീയ മാധ്യമത്തോട് രഞ്ജു പറഞ്ഞു.

രജപുത്ര വംശത്തിലെ റാണി പദ്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവത്. വന്‍ വിവാദങ്ങള്‍ക്ക് ശേഷം ചിത്രം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നു. ചിത്രത്തില്‍ പദ്മിനിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് സുന്ദരി ദീപികയാണ്. ദീപികയുടെ വേഷവിധാനങ്ങള്‍ പദ്മാവതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.

ഗോള്‍ഡന്‍ നിറത്തില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരിയായിരുന്നു ഭാവന ധരിച്ചിരുന്നത്. കൂടാതെ ആന്റിക് ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള രണ്ടേ രണ്ട് മാലകളും. വളകളും കമ്മലും ടെംപിള്‍ ഡിസൈന്‍ തന്നെ.

ചുവന്ന കല്ലുകള്‍ പതിച്ച നെറ്റിചുട്ടി, മുടി വട്ടത്തില്‍ പിറകിലേക്ക് കെട്ടി മുല്ലപ്പുക്കള്‍ കൊണ്ട് അലങ്കരിച്ചു. ചുവന്ന നിറത്തിലുള്ള ലിപ്സിറ്റ്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും രണ്ട് വ്യത്യസ്ത രീതിയിലാണ് ഡിസൈന്‍ ചെയ്തത്.

Content Highlights: bhavana wedding, Bhavana wedding dress, Bhavana make up artist renju renjimar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'കാതലേ'യിലെ ആ മൃഗത്തിന്റെ ഓരിയിടലിന് പിന്നില്‍; രഹസ്യം വെളിപ്പെടുത്തി ഗോവിന്ദ് മേനോന്‍

Oct 23, 2018


mathrubhumi

1 min

വേര്‍പാടിന്റെ 25-ാം വര്‍ഷം പത്മരാജന്റെ കഥ സിനിമയായി

Apr 23, 2016


mathrubhumi

1 min

ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങള്‍

Mar 28, 2016