വിജയ് ചിത്രമായ മെര്‍സലിനെതിരെ വാളോങ്ങുന്ന ബി.ജെ.പി.യെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്ന്യാമന്‍ രംഗത്ത്. വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബെന്ന്യാമിന്‍ പരിഹസിച്ചത്. നായകന്‍ വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ബെന്ന്യാമിന്‍ പരിഹാസവുമായി രംഗത്തുവന്നത്.
'വിജയ്... ഓര്‍ത്തഡോക്സ് ആണോ പാത്രിക്കീസാണോ.. കത്തോലിക്ക ആണോ.. മര്‍ത്തോമ്മ ആണോ... പെന്തിക്കോസ്ത് ആണോ... സി.എസ്.ഐ ആണോ.. ഈവാഞ്ചലിക്കല്‍ ആണോ... ലാറ്റിന്‍ ആണോ.. സുറിയാനി ആണോ.. കല്‍ദായ ആണോ.. ഇതൊക്കെ അറിഞ്ഞിട്ടെ ഇനി എന്തായാലും ആ ദുഷ്ടന്റെ പടം കാണുന്നുള്ളൂ'-ബെന്ന്യാമിന്‍ പോസ്റ്റില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ അറ്റ്ലി സംവിധാനം ചെയ്ത മെര്‍സലില്‍ പരിഹസിച്ചതാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ചാണ് ബി.ജെ.പി. ദേശീയ സെക്രട്ടറിയും തമിഴ്നാട് സ്വദേശിയുമായ എച്ച്.രാജ ട്വീറ്റ് ചെയ്തത്.
മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെ കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാന്നെന്നും രാജ ട്വീറ്റില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബി.ജെ.പി.യുടെ ആവശ്യത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരായ കമല്‍ഹാസന്‍, പാ രഞ്ജിത്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം എന്നിവരും രംഗത്തുവന്നിരുന്നു.