കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാര്‍ത്ഥനയുമായി നടി ശോഭന.
ബാലഭാസ്‌കറിന്റെ മകളുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്നും ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങിവരാനുള്ള ശക്തി അദ്ദേഹത്തിന് ദൈവം നല്‍കട്ടെയെന്നും ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനും ബാലഭാസ്‌കര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ പങ്കുവയ്ച്ചു.
ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ പ്രതിഭാധനനായ ബാലഭാസ്‌കറിനും ഭാര്യക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. റോഡപകടത്തെ തുടര്‍ന്ന് ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രണ്ടു വയസുള്ള മകളുടെ മരണവാര്‍ത്ത എന്നെ തകര്‍ത്തു കളഞ്ഞു- ശങ്കര്‍ മഹാദേവന്‍ ട്വീറ്റ് ചെയ്തു.
25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
Share this Article
Related Topics